കാക്കനാട് പ്രൈമറി ഹെൽത്ത് സെൻറർ താലൂക്ക് ആശുപത്രിയായി ഉയർത്തണം: ഉമ തോമസ്

തൃക്കാക്കര മണ്ഡലത്തിൽ  രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സർക്കാർ ആശുപത്രി നിലവിലില്ലെന്ന് 'തൃക്കാക്കര ഫോർവേഡ്' എന്നപേരിൽ മണ്ഡലത്തിലെ 23 ഇന വികസന  ആവശ്യങ്ങൾ അക്കമിട്ട് നിരത്തിയ കത്ത്  മുഖ്യമന്ത്രിക്ക്‌ കൈമാറിയത്.

author-image
Shyam Kopparambil
New Update
11

ഉമ തോമസ് എം.എൽ.എ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 # തൃക്കാക്കരയിലെ ആവശ്യങ്ങൾ അക്കമിട്ട് നിരത്തി 


കാക്കനാട് : തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് പ്രൈമറി ഹെൽത്ത് സെൻറർ താലൂക്ക് ആശുപത്രിയായി  ഉയർത്തണമെന്ന് ഉമ തോമസ് എം.എൽ.എ  ആവശ്യപ്പെട്ടു.
തൃക്കാക്കര മണ്ഡലത്തിൽ  രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സർക്കാർ ആശുപത്രി നിലവിലില്ലെന്ന് 'തൃക്കാക്കര ഫോർവേഡ്' എന്നപേരിൽ മണ്ഡലത്തിലെ 23 ഇന വികസന  ആവശ്യങ്ങൾ അക്കമിട്ട് നിരത്തിയ കത്ത്  മുഖ്യമന്ത്രിക്ക്‌ കൈമാറിയത്.ഇടപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആയി ഉയർത്തുന്നതിനും  അവർ നൽകിയ കത്തിൽ പറയുന്നു.മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ജില്ലയിലെ മുഴുവൻ എം.എൽ.എ മാരും ജില്ലാ കളക്ടറും പങ്കെടുത്ത യോഗത്തിലാണ് മണ്ഡലത്തിലെ ആവശ്യങ്ങൾ ഉന്നയിച്ച്  ഉമ തോമസ് എം.എൽ.എ കത്ത് നൽകിയത്. മണ്ഡലത്തിൽ നേരിടുന്ന കുടിവെള്ള ക്ഷാമവും, വെള്ളക്കെട്ടിന് ശാശ്വത പരിഹാരവും, കേന്ദ്രീയ വിദ്യാലയം നിർമ്മാണം ത്വരിതപ്പെടുത്തലും, മെട്രോ വികസനവും, പാലങ്ങളുട നിർമ്മാണവും അടക്കമുള്ള വിഷയങ്ങൾ എം.എൽ.എ ഉന്നയിച്ചു.

# കത്തിലെ പ്രധാന ആവശ്യങ്ങൾ 

#   എം,എൽ,എ ഫണ്ടിൽ നിന്നും കാക്കനാട് പ്രൈമറി ഹെൽത്ത് സെൻററിന് അനുവദിച്ചു ഭരണാനുമതി ലഭിച്ച ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് അടിയന്തര നടപടി

# തൃക്കാക്കര നിയോജകമണ്ഡലത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശാശ്വത നടപടി. 190 എം എൽ ഡി   പ്ലാൻറ് ആലുവയിൽ സ്ഥാപിക്കണം 

#  അമ്പലമേട്ടിലെ ശുദ്ധജല പ്ലാന്റിന്റെ പുനരുജ്ജീവനം

# തൃക്കാക്കരയ്ക്കായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയം നിർമ്മാണം ത്വരിതപ്പെടുത്തണം.  

# തൃക്കാക്കര നിയോജക മണ്ഡലത്തിലെ കോർപ്പറേഷൻ പ്രദേശങ്ങളിലും കാക്കനാട് ഇൻഫോപാർക്ക് അടക്കമുള്ള തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം

#  കെ.എം.ആർ.എൽ സെക്കന്റ്  ഫേസുമായി ബന്ധപ്പെട്ട ഗതാഗത കുരുക്ക് കുറയ്ക്കുവാനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി നടപടി സ്വീകരിക്കണം.

 #  തൃക്കാക്കര നിയോജകമണ്ഡലത്തെയും തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തട്ടാപ്പിള്ളി കാടാമ്പുഴയിലെ ഇരുമ്പുപാലം അതിവേഗം പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണം

# കോതമംഗലം തങ്കളം മുതൽ കാക്കനാട് വരെ വരുന്ന എക്സ്പ്രസ് ഹൈവേ നിർമ്മാണം ആരംഭിക്കണം 

# കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ നിലവിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിൽ ഉൾപ്പെട്ടിരുന്ന ആറാട്ടുകടവ്  തുതിയൂർ  സ്റ്റോപ്പുകൾ  പുനഃസ്ഥാപിക്കണം.

# ബജറ്റിൽ അഞ്ചു കോടി അനുവദിച്ച അത്താണി പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കുക.


# തുതിയൂരിനെയും എരൂരിനെയും ബന്ധിപ്പിക്കുന്ന പാലം പണി നിർമ്മാണം ആരംഭിക്കണം .

# തെങ്ങോട് ഗവൺമെൻറ് സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള ഭാഗം കാലവർഷക്കെടുതിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ് ഇതിനൊരു അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

#  തൃക്കാക്കരയിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ സുരക്ഷസംബന്ധിച്ച് (ആരോഗ്യ , ഫയർ, സീവേജ് ) പരിശോധന കാര്യക്ഷമമാക്കുക.

# തൃക്കാക്കരയിലും പരിസരപ്രദേശങ്ങളിലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സമഗ്രമായ മാലിന്യ സംസ്കരണ പ്ലാൻ്റ് പദ്ധതി നടപ്പിലാക്കണം.

# വെണ്ണല ആസ്ഥാനമായി ഒരു പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുക 

#  വൈറ്റില ആസ്ഥാനമായി എല്ലാ ഓഫീസുകളും ഏകോപിപ്പിച്ചു കൊണ്ടുള്ള റവന്യൂ ടവർ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക 

# കാക്കനാട് കെഎസ്ആർടിസി ബസ് സ്റ്റേഷൻ സ്ഥാപിക്കണം

#  ബ്രഹ്മപുരം മാലിന്യം അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ് നിർജീവമായ കടമ്പ്രയാറിന്റെ പുനരുദ്ധാരണം.

#  വൈറ്റില സുഭാഷ് ചന്ദ്രബോസ് റോഡ്  എൻ എച്ച് 47 ലേക്ക് ബന്ധിപ്പിക്കാൻ സ്ഥലം ഏറ്റെടുക്കാൻ സാധിച്ചാൽ  വളരെയധികം ഗതാഗത കുരുക്കിന് പരിഹാരമാകും.

#  ഇടപ്പള്ളിയിലും, വൈറ്റിലയിലും, കുണ്ടന്നൂരിലും മേൽപ്പാലം വന്നതിനുശേഷവും അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം.

#  കൊച്ചി - മധുര- ധനുഷ്കോടി ഹൈവേയിൽ പൂണിത്തുറ ഗാന്ധി സ്ക്വയർ -മിനി ബൈപ്പാസ് ജംഗ്ഷനിൽ ഉള്ള കലുങ്ക് നിർമ്മാണം

# ഇടപ്പള്ളി തോടിലൂടെയുള്ള വാട്ടർ മെട്രോയുടെ ജലഗതാഗത  പദ്ധതി ആരംഭിക്കണം 

# ചമ്പക്കര പഴയപാലം പൂർണ്ണമായും പൊളിച്ചു  പുനർനിർമ്മിക്കുക 

ernakulam Thrikkakara