ഉമ തോമസ് വെന്റിലേറ്ററിൽ തുടരും;ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളത്

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്.

author-image
Subi
New Update
thomas

കൊച്ചി: സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നൃത്ത പരിപാടി സംഘടിപ്പിച്ചവർ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിചിരുന്നില്ലഎന്ന് ചൂണ്ടിക്കാടിയാന് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. കൂടാതെ സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണസംഘം സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതിനെതുടർന്ന് പാലാരിവട്ടം പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. തലയിലെപരിക്ക്ഗുരുതരമല്ല. ശ്വാസകോശത്തിലെ ചതവുകൾഗുരുതരമുള്ളതാണെന്നുംമെഡിക്കൽസംഘംഅറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്.

Uma Thomas MLA medical report