/kalakaumudi/media/media_files/2025/02/14/B9HhzZhoS3VOC2rYUHAg.jpeg)
തൃക്കാക്കര: യു.എൻ പ്രതിനിധി ചമഞ് ഇൻഫോപാർക്കിന് സമീപത്തെ വൻകിട ഹോട്ടലിൽ താമസിച്ച് പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെതിരെ ഇൻഫോപാർക്ക് പോലീസ് പിടികൂടി.നോവോട്ടൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പോലീസിൽ കൊടുത്ത പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.ജനുവരി 13 ന് യു.എൻ പ്രതിനിധിയാമെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും പറഞ് കാക്കനാട് പാർക്കിന് സമീപത്തെ നോവോട്ടൽ ഹോട്ടലിൽ മുറിയെടുക്കുന്നത്.ഫെബ്രുവരി 13 വരെയുള്ള ഒരുമാസം ഹോട്ടലിൽ താമസിച്ചു.മുറി വാടകയും, ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപയായി. ഇതിനിടെ പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും ഉടൻ നൽകാമെന്ന് പറയുകയായിരുന്നു. സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയിൽ സ്വകാര്യ ട്രാവൽ ഏജൻസിക്ക് 76948/- രൂപ കബളിപ്പിച്ചതായും പരാതിയുള്ളതായി പോലീസ് പറഞ്ഞു.