തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിലെ അനധികൃത ബോർഡും,കൊടിയും നീക്കം ചെയ്തു

തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ  അനധികൃത ബോർഡും,കൊടിയും സ്ഥാപിച്ച സംബന്ധിച്ച് കലാകൗമുദി  വാർത്തയെ തുടർന്നാണ് അടിയന്തിര ഇടപെടൽ.

author-image
Shyam Kopparambil
New Update
12345s

തൃക്കാക്കര:  തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിലെ അനധികൃത ബോർഡും,കൊടിയും നീക്കം ചെയ്തു." തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ  അനധികൃത ബോർഡും,കൊടിയും സ്ഥാപിച്ച സംബന്ധിച്ച് കലാകൗമുദി  വാർത്തയെ തുടർന്നാണ് അടിയന്തിര ഇടപെടൽ.തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ ഔദ്യോഗിക വാഹനമായ  ഇന്നോവ കാറിലാണ് മോട്ടോർ വാഹന വകുപ്പ് ചട്ടം മറികിടന്ന് ബോർഡും,കൊടിയും സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ ആലുവ സ്വദേശി കെ.ടി രാഹുൽ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.ചെയർപേഴ്സന്റെ ഔദ്യോഗിക  ഹൈക്കോടതി ഉത്തരവ് മാറികിടന്ന് വാഹനത്തിൽ സ്ഥാപിച്ച കൊടി കെട്ടിയ വാഹനം പിടിച്ചെടുത്ത് നിയമ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.അനധികൃത ബോർഡും,കൊടിയും മാറ്റുന്നതിനൊപ്പം,വാഹനത്തിന് 5,000  രൂപ പിഴ മുനിസിപ്പൽ സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന സർക്കാർ വാഹനങ്ങൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങൾ  എന്നിവയുടെ വാഹനങ്ങളിൽ സ്ഥാപിക്കേണ്ട ബോർഡുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നേരത്തെ മാർഗ്ഗ നിർദേശം ഇറക്കിയിരുന്നു.

 

THRIKKAKARA MUNICIPALITY