ബാങ്കുകളില്‍ അവകാശികളില്ലാതെ 42,270 കോടി രൂപയുടെ നിക്ഷേപം

2019-ലേതിനേക്കാള്‍ അഞ്ചിരട്ടിയോളം വരും ഈ നിക്ഷേപം.സ്വകാര്യ മേഖലയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നത് ഐസിഐസിഐ ബാങ്കാണ്

author-image
Rajesh T L
New Update
cash

unclaimed deposits in banks

Listen to this article
0.75x 1x 1.5x
00:00 / 00:00

കോവിഡിനു ശേഷം അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ എണ്ണം രണ്ടര മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.പൊതുമേഖല, സ്വകാര്യമേഖല, വിദേശ, റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ 2023 മാര്‍ച്ച് വരെ അവകാശികളില്ലാതെയിരിക്കുന്നത് 42,270 കോടി രൂപയുടെ നിക്ഷേപങ്ങളാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതില്‍ 33,303 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്.ഇത് അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ 83 ശതമാനത്തോളം വരും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ അവകാശികളില്ലാതെ സൂക്ഷിക്കുന്നത് 2.16 കോടി അക്കൗണ്ടുകളിലായി 8069 കോടി രൂപയാണ്.പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ളത് 5,298 കോടി രൂപയാണ്. 2019-ലേതിനേക്കാള്‍ അഞ്ചിരട്ടിയോളം വരും ഈ നിക്ഷേപം.സ്വകാര്യ മേഖലയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഐസിഐസിഐയില്‍ 2022 ഡിസംബര്‍ വരെയായി 31.8 ലക്ഷം അക്കൗണ്ടുകളിലായി 1074 കോടി രൂപയുണ്ട്. 

 

unclaimed deposits