അണ്ടർവാലുവേഷൻ അദാലത്ത്

1986 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാലുവേഷൻ നടപടികൾ നേരിടുന്ന കേസുകൾ തൃക്കാക്കര സബ് രജിസ്ട്രാർ ഓഫീസിൽ തീർപ്പാക്കാം. 21 വെള്ളിയാഴ്ച രാവിലെ 10.15 മുതൽ നടക്കുന്ന അദാലത്തിൽ കേസുകൾ കുറഞ്ഞ നിരക്കിൽ ഫീസ് അടച്ച് തീർപ്പാക്കാം.

author-image
Shyam Kopparambil
New Update
LOW

തൃക്കാക്കര : 1986 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാലുവേഷൻ നടപടികൾ നേരിടുന്ന കേസുകൾ തൃക്കാക്കര സബ് രജിസ്ട്രാർ ഓഫീസിൽ തീർപ്പാക്കാം. 21 വെള്ളിയാഴ്ച രാവിലെ 10.15 മുതൽ നടക്കുന്ന അദാലത്തിൽ കേസുകൾ കുറഞ്ഞ നിരക്കിൽ ഫീസ് അടച്ച് തീർപ്പാക്കാം. 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള കേസുകൾ തീർപ്പാക്കാൻ സെറ്റിൽമെന്റ് കമ്മിഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 2017 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെയുള്ള ആധാരങ്ങളിലെ കേസുകൾക്ക് കോമ്പൗണ്ടിംഗ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 31 വരെ മാത്രം കാലാവധിയുള്ള ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം

kochi sub-registrar office kakkanad kakkanad news