ശബരിമലയില്‍ തിരക്ക് ഭയാനകം, കേന്ദ്രസേന എത്തും: കെ ജയകുമാര്‍

സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയാണ് ജയകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അതേസമയം ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിയെന്നും വിവരമുണ്ട്.

author-image
Biju
New Update
jayakumar

സന്നിധാനം: ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയാണ് ജയകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അതേസമയം ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവര്‍ മടങ്ങിയത്.

രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതം. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവില്‍ നില്‍ക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവില്‍ നില്‍ക്കാതെ ചാടി വരുന്നത് ക്യൂവില്‍ അധിക സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാന്‍ ചാര്‍ജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഇവിടെ വരാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.