/kalakaumudi/media/media_files/2026/01/09/el-di-2026-01-09-10-42-47.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനായി ഇന്ന് രാവിലെ 10 ന് എൽഡിഎഫ് യോഗം ചേരും.
മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകൾ യോഗത്തിൽ അവതരിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാൽ ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച നടക്കും.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട.
ഇതിന്റെ ആദ്യപടിയായി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും കൂടിച്ചേരും.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന ആയുധം കേന്ദ്ര വിരുദ്ധ സമരമായിരാക്കും.
എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തേണ്ട സമര പരിപാടികൾക്കും യോഗം രൂപം നൽകും.
മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന ജാഥകളാണ് മറ്റൊരു വിഷയം.
ഒരു ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മറ്റൊന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മൂന്നാമത്തെ ജാഥ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണിയും നയിക്കാനാണ് നേരത്തെയുള്ള ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റ് നേടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നൽകിയ നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ 50 ദിവസത്തെ കർമ പദ്ധതി നടപ്പിലാക്കും.
മണ്ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാർക്ക് വീതിച്ചു നൽകി.
110 മണ്ഡലങ്ങളിൽ വിജയം നേടാൻ പ്രത്യേക തന്ത്രങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
