/kalakaumudi/media/media_files/2025/02/13/E41jy8TCEWnlIijYT9IX.jpg)
എറണാകുളം സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ച സി. പി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സാമ്പത്തികമായി രോഗിയായ സര്‍ക്കാരാണ് കേരത്തിലേതെന്നും വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകള്‍ നിരത്തിയാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് സി. പി ജോണ്‍ പറഞ്ഞു. എറണാകുളം സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിന്നു അദ്ദേഹം.
വികസനവും കരുതലും കൊതിക്കുന്ന കേരളത്തെ കളിയാക്കുന്ന കണക്കുപുസ്തകമാണിത്. ഈ ബജറ്റ് പ്രഖ്യാപങ്ങനളുടെ പിന്നില്‍ ഒളിച്ചു കടത്തുന്ന യാഥാര്‍ഥ്യം തുറന്ന ചര്‍ച്ചക്ക് വിധേയമാക്കണമെന്നും സി പി ജോണ്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ഡോ. ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡോ. ടി എസ് ജോയി, ഡോ. ജിന്റോ ജോണ്‍, അഡ്വ. പി കെ സജീവന്‍, ചന്ദ്രഹാസന്‍ വടുതല, ഷൈജു കേളന്തറ, സോന ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
