/kalakaumudi/media/media_files/2025/03/28/qr7WvKmPhWtq2i4BAort.jpg)
തിരുവനന്തപുരം: ആഴക്കടല്‍ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു.
കടലിനെ ഒരു വില്‍പ്പനച്ചരക്കായി കാണുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ആഴക്കടല്‍ ഖനനത്തില്‍ പുനരാലോചനയും വിശദമായ പഠനവും നടത്തണം. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കണം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരദേശ ജനതയെ മുന്നണികള്‍ അവഗണിക്കരുത്. കടല്‍ ഖനനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ആ ശ്രമങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.