അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം

രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും പ്രഖ്യാപിക്കും

author-image
Biju
New Update
amit shah

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ പ്രചാരണത്തിന് തുടക്കമിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 

രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും പ്രഖ്യാപിക്കും. ഇന്നലെ രാത്രി 11.15ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ അമിത് ഷായെ സ്വീകരിച്ചു.