പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള വിദ്യാഭ്യാസം പുതുതലമുറ ഉപയോഗിക്കണം: സുരേഷ് ഗോപി

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്‌ലുവന്‍സ് 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച പരിപാടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

author-image
Shyam Kopparambil
Updated On
New Update
sdsdsss

 


തൃക്കാക്കര : പുതിയ സാങ്കേതിക വിദ്യയിലൂടെ യുള്ള വിദ്യാഭ്യാസം പുതുതലമുറ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. 
സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്‌ലുവന്‍സ് 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.റവ.  ഫാദർ  ബെന്നി നൽക്കര സി.എം.ഐ  അധ്യക്ഷത വഹിച്ച വഹിച്ചു. ഐ എസ് ആർ ഓ ചെയർമാൻ ഡോ. എസ് സോമനാഥ്,എക്‌സിക്യൂട്ട് ചെയർമാൻ ഐ.ബി.എസ് സി.എം.ഡി വി കെ മാത്യൂസ്, കെ.എം.ആർ.എൽമാനേജിംഗ് ഡയറക്ടർ  ലോകനാഥ് ബെഹ്‌റ, ഇൻഫോപാർക്ക് സി.ഇ.ഓ സുശാന്ത് കുറുന്തിൽ  , ചീഫ് ജനറൽ  മാനേജർ  ആൻഡ് സ്റ്റേറ്റ് ഹെഡ്  ഇന്ത്യൻ  ഓയിൽ  കോർപ്പറേഷൻ ഗീതികവർ, ഇന്ത്യയുടെ മിസൈൽ വുമണ്‍ ഡോ. ടെസ്സി തോമസ്,  ഡയറക്ടർ റവ. ഫാ. ഡോ. ജോസ് കുറിയേടത്ത് സി എം ഐ, റവ. ഫാ.ഡോ ജെയ്‌സണ്‍ പോൾ മുളേരിക്കൽ  സി എം ഐ.നെസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ നസ്‌നീൻ ജഹാംഗീർ  തുടങ്ങിയവർ സംസാരിച്ചു.

ernakulam kakkanad Business News Suresh Gopi kakkanad news busieness ernakulamnews Ernakulam News Kerala business