/kalakaumudi/media/media_files/k66uZ3OszKtqa1SPoOae.jpg)
union minister suresh gopi visited muthalapozhi
തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കി. അഞ്ചുതെങ്ങ്, പൂന്തുറ ഭാഗത്തും അദ്ദേഹം സന്ദർശനം നടത്തി.എന്നാൽ മഴയും പ്രതികൂല കാലാവസ്ഥയും കാരണം അദ്ദേഹം ഉടൻ മടങ്ങി.
ഇന്ന് രാവിലെയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായിരുന്നു. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. ഇതിന് പിന്നാലെ രാവിലെ അഞ്ച് മണിയോടെ വീണ്ടും വള്ളം മറിഞ്ഞിരുന്നു. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ വള്ളം മറിയുകയായിരുന്നു. പിന്നാലെ തൊഴിലാളി നീന്തി രക്ഷപ്പെട്ടു.
ശിവഗിരി സന്ദർശനത്തിനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സന്യാസിമാരിൽ നിന്നും പ്രസാദം സ്വീകരിച്ചു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. സമാധിപീഠത്തിലെ ദർശന വേളയിൽ ഗുരുദേവ കൃതി ശിവപ്രസാദ പഞ്ചകം സുരേഷ് ഗോപി ഉരുവിട്ടു.