suresh gopi
തിരുവനന്തപുരം: കമ്മീഷണർ സിനിമയിലെ ഹിറ്റ് ഡയലോ​ഗ് പൊതുവേദിയിൽ പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ഇപ്പോഴും ഭരത്ചന്ദ്രനിൽ നിന്ന് വളർന്നിട്ടില്ലെന്ന വിമർശനങ്ങൾക്കായിരുന്നു പൊതുവേദിയിൽ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രിയുടെ മറുപടി.അതേസമയം തന്റെ വിമർശകരോടായിരുന്നു സുരേഷ് ​ഗോപിയുടെ ഷിറ്റ് പറച്ചിൽ.
എന്നാൽ ജനങ്ങൾക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. അതേസമയം ഈ ചിത്രത്തിലെ തമിഴ് ഡയലോ​ഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിൻറെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ ഈ മാസ് ഡയലോഗ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
