/kalakaumudi/media/media_files/2025/04/13/ALzexGdIt7JSTYdUNMN2.jpg)
തൃശൂര്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും ഓശാന പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്ഗോപി. തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്റ് മാത്യൂസ് ദേവാലയത്തിലും സുരേഷ് ഗോപി പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.
വൈദികരില്‍ നിന്നും സുരേഷ് ഗോപി കുരുത്തോല ഏറ്റുവാങ്ങി. വിശ്വാസികള്‍ക്കൊപ്പം ഓശാന പ്രദക്ഷിണത്തിലും സുരേഷ് ഗോപി പങ്കെടുത്തു.