ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് സമീപമുള്ളതീരത്താണ് അജ്ഞാത മൃതദേഹം അടിഞ്ഞത്. ഒരുപുരുഷമൃതദേഹംആണ്തീരത്ത്അടിഞ്ഞിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. വാൻ ഹായ് കപ്പലിൽ നിന്ന് കാണാതായവരിലൊരാളുടെ മൃതദേഹം ആണ്ഇതെന്നാണ് സംശയിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യമൻ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ആകാനും സാധ്യതയുണ്ട്. മൃതദേഹംആരുടേതാണെന്ന്തിരിച്ചറിയുന്നതിനുള്ളപരിശോധനകൾനടന്നുവരികയാണ്.
അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നറും അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നർ നീക്കുന്നത്തിനുള്ളചുമതലഏറ്റെടുത്തിരിക്കുന്നത് സാൽവേജ് കമ്പനിയാണ്. ഇവർതന്നെയാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. റോഡ് മാർഗമാകും കണ്ടെയ്‌നർ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്‌നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അറബിക്കടലിൽകത്തിക്കൊണ്ടിരിക്കുന്നവാൻഹായ്കപ്പലിലെതീഅണക്കാൻഇതുവരെയുംസാധിച്ചിട്ടില്ല. കോഴിക്കോട്മുതൽആലപ്പുഴവരെയുള്ളഭാഗങ്ങളിൽകപ്പലിൽനിന്നുള്ളഅവശിഷ്ടങ്ങൾവ്യാപിക്കുമെന്നാണ്അറിയാൻകഴിയുന്നത്. വരുംദിവസങ്ങളിൽകപ്പലിൽനിന്നുള്ളകൂടുതൽകണ്ടൈനറുകൾതീരത്ത്അടിയാനുള്ള സാധ്യതയുണ്ട്.