/kalakaumudi/media/media_files/2025/11/30/suraj-lama-2025-11-30-17-53-38.jpg)
കൊച്ചി: കളമശ്ശേരിൽകണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതെന്ന്ഉറപ്പിക്കുന്നതിനായി ഡി.എൻ.എ പരിശോധനനടത്താനൊരുങ്ങുകയാണ്അന്വേഷണസംഘം. മൃതദേഹം അഴുകിയതിനാൽ പേശിയുടെയും അസ്ഥിയുടെയും ഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനക്ക്അയച്ചിരിക്കുന്നത്. രക്തം ലഭിക്കാത്തതിനാൽ പരിശോധനയ്ക്ക് പതിവിലേറെ സമയം വേണ്ടിവരും. എങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്അന്വേഷണസംഘം.
കളമശേരി എച്ച്.എം.ടി പരിസരത്തെ കാട്ടിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന സംശയത്തിലാണ് പൊലീസ് സാന്റോണിനെ ബംഗളൂരുവിൽനിന്ന് വിളിച്ചുവരുത്തിയത്. കുവൈറ്റിൽ രണ്ടു റെസ്റ്റോറന്റുകളുടെ പങ്കാളിയാണ് സൂരജ് ലാമ. സൂരജ് ലാമയെ കാണാനില്ലെന്ന് ഭാര്യ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. വിമാനത്താവളത്തിന് പുറത്തും ആലുവ മെട്രോസ്റ്റേഷനിലും എത്തുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചു. ഒക്ടോബർ രണ്ടാംവാരം മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തി. ഇടപ്പള്ളിയിൽ താമസിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ താഹിറിനൊപ്പം നഗരമാകെ തെരഞ്ഞു. പത്രങ്ങളിൽ പരസ്യവും നൽകി.
കാക്കനാട് തുതിയൂരിൽ ഒക്ടോബർ 12ന് അവശനിലയിൽ സൂരജ് ലാമയെ കണ്ടതായി പരിസരവാസികൾ സാന്റോണിനെ അറിയിച്ചു. തൃക്കാക്കര പൊലീസ് ലാമയെ കളമശേരിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച സൂരജിന് ഓർമ്മക്കുറവില്ലായിരുന്നെന്നും സ്വന്തം നിലയിൽ മടങ്ങിയെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്.
മെഡിക്കൽ കോളേജിന് രണ്ടരകിലോമീറ്റർ അകലെയാണ് എച്ച്.എം.ടിക്ക് മുന്നിലെ കാടുകയറിയ പ്രദേശം. സീപോർട്ട് - എയർപോർട്ട് റോഡിലെ ഈ ഭാഗങ്ങൾ വിജനമാണ്. വാഹനസഞ്ചാരം ഉണ്ടെന്നുമാത്രം. എച്ച്.എം.ടിക്ക് സമീപം ഇദ്ദേഹത്തെ കണ്ടതായി ഒരാൾ അറിയിച്ചതിനെ തുടർന്ന് സാന്റോണും ഇവിടെ പരിശോധന നടത്തിയതാണ്. കാട്ടിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ല. ഇന്നലെയാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ പൊലീസ് അടിക്കാടുകൾവെട്ടി പരിശോധനയ്ക്കിറങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
