പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 75 വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.

author-image
Prana
New Update
arrested

പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കല്‍ ലാലു എന്ന് വിളിക്കുന്ന ജോഷ്വായെ ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവും കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.2022 ജൂലൈ 29 നാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളില്‍ ടി വി കണ്ടുകൊണ്ടിരുന്ന ആണ്‍കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.

Sexual Assault