/kalakaumudi/media/media_files/2026/02/27/aun-2026-02-27-13-45-47.jpg)
തിരുവനന്തപുരം: പാളയം കണ്ണിമേറാ ചന്തപൊളിച്ച ചുടുകല്ലുകളും വെള്ളവും അടുക്കളയിലെ തുണിയും കത്തിയതും ചിതലരിച്ചതുമായ പുസ്തകങ്ങൾ, കാസറ്റ് വള്ളികൾ അങ്ങനെ എല്ലാത്തിനും കലാസ്പർശം ഓർമ്മകളെ അനുഭവിപ്പിക്കുക എന്ന ആശയത്തോടെയാണ് രാജ്യത്തെ കലകാരന്മാരുടെ പുസ്തകരൂപത്തിലുള്ള കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നത്.
അൺഷെൽവിങ് മെമ്മറീസ് എന്ന പേരിൽ ഫൈൻ ആർട്‌സ് കോളേജിലെ ആർട് ഗാലറിയിലാണ് പ്രദർശനം.
പാളയം കണ്ണമേറാ ചന്ത പൊളിച്ചപ്പോൾ ബാക്കിയായ ചുടുകട്ടകളും ഓടും തലസ്ഥാനനഗരത്തിന്റെ ചരിത്രത്തിന്റെ ഓർമ്മകളെ കൊണ്ടുവരുന്നു.
ചന്തയുടെയും കച്ചവടക്കാരുടെയും പഴയ ചിത്രങ്ങളും കെട്ടിടങ്ങൾ പൊളിച്ചപ്പോഴുള്ള ചിത്രങ്ങളും ഇതിലുണ്ട്. കാഴ്ചരസം ഉളവാക്കുന്ന ആർട്ടിസ്റ്റിക് പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
വ്യത്യസ്തമായ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറ്, തടി, പേപ്പർ, ഫോട്ടോ, പ്‌ളാസ്റ്റിക്, വെള്ളം സ്റ്റീൽ, ഫൈബർ എന്നീ മാധ്യമങ്ങളിലാണ് സൃഷ്ടികൾ.
പ്രീതി വടക്കത്തിന്റെ കലാസൃഷ്ടിയിൽ റഷ്യയിൽ യുദ്ധത്തിൽ മരിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ തൂവാലയിൽ പെയിന്റ് ചെയ്ത് പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്.
63 കലാകാരന്മാരുടെ നൂറോളം സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് പ്രദർശനം. മാർച്ച് 15 ന് അവസാനിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
