kollam thulasi
തൃശൂർ: മൂത്ര ചികിത്സയിലൂടെയാണ് താൻ കാൻസറിനെ അതിജീവിച്ചതെന്ന് വെളിപ്പെടുത്തി നടൻ കൊല്ലം തുളസി.കാൻസർ പിടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടിയെന്നും അതിനെ അതിജീവിച്ചത് മൂത്രം കുടിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഏത് അസുഖത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന് പറഞ്ഞ അദ്ദേഹം വലിയ ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ മതിയെന്നും കൂട്ടിച്ചേർത്തു.
പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലായിരുന്നു തുളസിയുടെ പരാമർശം. നേരത്തെയും മൂത്ര ചികിത്സയെക്കുറിച്ച് തുളസി പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു.
എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് കാൻസർ പിടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടി. ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതെന്നാണ് കൊല്ലം തുളസി പറഞ്ഞത്.പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതെയിരിക്കുകയാണെന്നും കൊല്ലം തുളസി പറഞ്ഞു.
എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം.എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയിൽ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ ഇനിയും കാണമെന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ മൂത്രം കുടിച്ച് തുടങ്ങിക്കോ, പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും പറയാൻ ചമ്മലാണ്. ഇന്നല്ലേൽ നാളെ ലോകം ഉറക്കെ പറയുന്ന അവസരം വരും. ഇക്കാര്യം ഉറക്കെ പറയുന്നതിന് വളരെ മ്ലേച്ചമായ തെറികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എൻറെ മൂത്രം കുടിക്കുന്നതിന് ഞാൻ എന്തിനാണ് തെറി കേൾക്കുന്നതെന്നും കൊല്ലം തുളസി ചോദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
