/kalakaumudi/media/media_files/2026/02/25/ushha-2026-02-25-14-17-43.jpg)
തിരുവനന്തപുരം: ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണം പാലിക്കണമെന്ന് കലക്ടർ അനുകുമാരി.
രാത്രി 10 മണിവരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം അനുവാദം നൽകിയിട്ടുള്ളത്. അതിനുശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ചേംബറിൽ യോഗം ചേർന്നത്.
വിവിധ പൊലീസ് ഉദ്യോഗസ്ഥർ റവന്യു ഉദ്യോഗസ്ഥർ, ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
