മതചിഹ്നം ഉപയോഗിച്ചു; പ്രിയങ്കയ്‌ക്കെതിരേ പരാതിയുമായി എല്‍.ഡി.എഫ്

പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണു പരാതി

author-image
Prana
New Update
priyanka-gandhi

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചെന്നാണ് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലെ ആരോപണം.
പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണു പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
കഴിഞ്ഞ 10നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീര്‍ഥാടനകേന്ദ്രവുമായ, കോഴിക്കോട് ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയിലായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം. ദേവാലയത്തിനുള്ളില്‍വെച്ച് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

 

election commision wayanad byelection complaint Priyanka religions