/kalakaumudi/media/media_files/9qIBq9cHF9gc7WfhYxkc.jpg)
പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യുവി ഇന്‍ഡക്സ് റെഡ് ലെവലില്‍ എത്തിയത്. ഈ ജില്ലകളില്‍ ആള്‍ട്രാ വയലറ്റ് സൂചിക പതിനൊന്നിലാണ്. യുവി ഇന്‍ഡക്സ് 11ന് മുകളിലാണ് റെഡ് അലേര്‍ട്ട്. 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ടും 6 മുതല്‍ 7 വരെ യെല്ലോ അലേര്‍ട്ടുമാണ്.വ്യാഴാഴ്ച്ച മുതലുള്ള കണക്കുകള്‍ പ്രകാരമാണ് സംസ്ഥാനത്ത് മൂന്നിടത്ത് യുവി ഇന്‍ഡക്സ് റെഡ് അലേര്‍ട്ടിലെത്തിയത്. കാസര്‍കോട് യുവി ഇന്‍ഡക്സ് അഞ്ച് മാത്രമാണ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏറ്റാല്‍ സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.