മലമ്പുഴയില്‍ മത്സരസൂചന നല്‍കി വിഎസിന്റെ മകന്‍; സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും

എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു. താന്‍ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു

author-image
Biju
New Update
vs arun

ന്യൂഡല്‍ഹി: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ മത്സരിക്കുമെന്ന് സൂചന നല്‍കി പ്രതികരണം. തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും വി. എ അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. 

എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു. താന്‍ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സര സാധ്യത തള്ളാതെയാണ് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.