വി.ജോയ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ഐക്യകണ്ഠേനയാണ് ജോയിയെ പാര്‍ട്ടി ജില്ലാക്കമ്മിറ്റി സ്ഥാനത്ത് തുടരാന്‍ തെരഞ്ഞെടുത്തത്, മറ്റൊരു പേരുകളും സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നില്ല.ജില്ലാക്കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
Prana
New Update
cpm

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയ് തുടരും. ഐക്യകണ്ഠേനയാണ് ജോയിയെ പാര്‍ട്ടി ജില്ലാക്കമ്മിറ്റി സ്ഥാനത്ത് തുടരാന്‍ തെരഞ്ഞെടുത്തത്, മറ്റൊരു പേരുകളും സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നില്ല.ജില്ലാക്കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവര്‍ അധികവും പുതുമുഖങ്ങളാണ്. അരുവിക്കര എംഎല്‍എ ജി. സ്റ്റീഫന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത്, ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ് അംബിക, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ക്ക് പിന്നാലെ ആര്‍.പി ശിവജി, ഷീജ സുദേവ്, വി. അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുതുമുഖങ്ങള്‍.അതേസമയം, ആനാവൂര്‍ നാഗപ്പന്‍, എ.എ റഹീം, കെ.സി വിക്രമന്‍, വി. അമ്പിളി, പുത്തന്‍കട വിജയന്‍, ആറ്റിങ്ങല്‍ വിജയന്‍, എ. റഷീദ്, വി. ജയപ്രകാശ് എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

 

cpm