/kalakaumudi/media/media_files/2026/02/04/kunji-kri-2026-02-04-11-07-21.jpg)
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് പയ്യന്നൂരിൽ നടക്കും . വൈകിട്ട് നാലുമണിക്ക് ഗാന്ധി പാർക്കിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് .
സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വി കുഞ്ഞികൃഷ്ണനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്. സുരക്ഷ നൽകണം എന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്.
പുസ്തകവിവാദത്തിന് പിന്നാലെ പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് സമീപം സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തുകയും വലിയ തോതിൽ ഭീഷണികൾ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുഞ്ഞികൃഷ്ണൻ സുരക്ഷ തേടി കോടതിയെ സമീപിച്ചത്.
വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണൻ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എം എൻ വിജയന്റെ മകൻ ഡോ. വി എസ് അനിൽകുമാറിന് കോപ്പി നൽകി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
