/kalakaumudi/media/media_files/2026/02/04/kunjikrishnan-2026-02-04-18-16-58.jpg)
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്‌കതമാണ് പ്രകാശനം ചെയ്തത്. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജോസഫ് സി. മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്തത്.
ചടങ്ങില്‍ പക്കണ്ടടുക്കാന്‍ വലിയ ജനക്കൂട്ടം ഗാന്ധിപാര്‍ക്കില്‍ എത്തിയിരുന്നു. വി.എസ് അനില്‍കുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് സംരക്ഷണത്തോടെയായിരുന്നു ചടങ്ങ് നടന്നത്. കുഞ്ഞികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയും മുന്‍ ജില്ല സെക്രട്ടറി എം.വി ജയരാജനും ഉള്‍പ്പടെയുള്ളവര്‍ക്ക് പുസ്തകത്തില്‍ വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി. കുഞ്ഞികൃഷ്ണന്‍ ആരോപണം ഉയര്‍ത്തിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി. കുഞ്ഞിക്കൃഷ്ണന്‍ ഉന്നയിച്ചത്. ഇതിനു പിന്നാലെ പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണന്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പുറത്താക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
