/kalakaumudi/media/media_files/2025/07/21/v-s-12-2025-07-21-17-57-35.jpg)
നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വീണ്ടും വേദിയായത്. 1995-ല്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു സിപിഎമ്മിനെ രണ്ട് ദശാബ്ദക്കാലം പിടിച്ചുലച്ച വിഭാഗീയത ഉടലെടുക്കുന്നത്. ആ സമ്മേളനത്തില്‍ വിഭാഗീയത മറനീക്കി പുറത്തുവരുകയും മത്സരമുണ്ടാകുകയും സിഐടിയു സംസ്ഥാന സെക്രട്ടറി പരാജയപ്പെടുകയും ചെയ്തു. ആദ്യം വി.എസ് പക്ഷവും സിഐടിയു പക്ഷവുമായിരുന്നു രണ്ടറ്റത്ത്. പിന്നീട് സിഐടിയു നേതാക്കള്‍ വെട്ടിനിരത്തപ്പെട്ടു. വി.എസ് പക്ഷത്തായിരുന്ന പിണറായി വിജയന്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. പിന്നീട് വി.എസ്-പിണറായി കാലത്ത് വിഭാഗീയത പരസ്യപ്രതികരണങ്ങളിലേക്കും നടപടികളിലേക്കും പോയി. 30 വര്‍ഷത്തിന് ശേഷം കൊല്ലത്ത് വീണ്ടും സമ്മേളനം വരുമ്പോള്‍ വി.എസ് വിശ്രമത്തിലായി.