വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി വി ശിവൻകുട്ടി

സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയിൽ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.

author-image
Devina
New Update
sivankuttiiii

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിൽ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

അതിനാണ് റിപ്പോർട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ എന്ന നിലയിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

 സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയിൽ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.

ആർഎസ്എസിന്റെ നിയന്ത്രണത്തിവുള്ള എളമക്കരയിലെ ഭാരതീയ വിദ്യാനികേതനിലെ വിദ്യാർഥികളാണ് ഇന്നലെ നടന്ന എറണാകുളം - ബംഗളൂരു വന്ദേ ഭാരതിന്റെ ആദ്യ സർവീസിനിടെ ഗണഗീതം പാടിയത്.

ഇതിന്റെ വിഡിയോ ദക്ഷിണ റെയിൽവെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിഷയം സജീവ ചർച്ചയായത്.

കുട്ടികൾ സ്വന്തം നിലയിലാണ് ഗാനം അലപിച്ചത് എന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഒട്ടും തന്നെ പൊതു സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാട് തന്നെയാണ് മന്ത്രി വ്യക്തമാക്കിയത് .