/kalakaumudi/media/media_files/2025/12/14/sivankutti-2025-12-14-14-08-06.jpg)
തിരുവനന്തപുരം :തിരുവനന്തപുരം മുൻ മേയർ ആയിരുന്ന ആര്യ രാജേന്ദ്രനെ പിന്തുണച്ചുംതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ എം എം മണിയെ തിരുത്തിയും മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി .
എം എം മണി അദ്ദേഹത്തിന്റെ ശൈലിയിൽ വിവാദ പ്രസ്താവന പറഞ്ഞതാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.
തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയ മാതൃകാപരമായ പ്രവർത്തനമായിരുന്നെന്നും കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
എം എം മണിയുടെ ശൈലിയിൽ അദ്ദേഹം പറഞ്ഞതാണ്. എം എം മണി അങ്ങനെ പറയാൻ പാടില്ലായിരുന്നു.
എം എം മണി തൊഴിലാളി വർഗ നേതാവും പാർട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയിൽനിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്.
അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന ഒരു ജനവിഭാഗങ്ങളെയും ഒരു രൂപത്തിലും ആക്ഷേപിക്കാൻ പാടില്ല
. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ജനങ്ങൾ ക്ഷേമപെൻഷൻ വാങ്ങി അത് ശാപ്പാടടിച്ചശേഷം വോട്ട് ചെയ്തില്ലെന്ന രീതിയിലായിരുന്നു എം എം മണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. 'ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ ഞായറാഴ്ച രാവിലെ അദ്ദേഹം തന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തി.
പറയാൻ പാടില്ലാത്ത പരാമർശമായിരുന്നുവെന്നാണ് എംഎം മണി പ്രസ്താവന തിരുത്തിക്കൊണ്ട് പ്രതികരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
