/kalakaumudi/media/media_files/2025/12/25/v-v-rajesh-kalakaumudi-2025-12-25-20-15-47.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന് മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷ്. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും വി വി രാജേഷ് പറഞ്ഞു.
പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണിത്. ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്ത് നടത്തും എന്ന വാഗ്ദാനം ഉള്‍പ്പെടെ എല്ലാം പാലിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാനാണ് ആദ്യ പരിഗണന. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അഴിമതിക്കെതിരായ പോരാട്ടമാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെന്നും വി വി രാജേഷ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
