/kalakaumudi/media/media_files/2026/02/23/v-v-vijayan-2026-02-23-10-18-05.jpg)
തിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയന്‍ (90) അന്തരിച്ചു. കുമാരപുരം ബര്‍മാ റോഡില്‍ മകളുടെ വസതിയായ കാര്‍ത്തികയിലായിരുന്നു അന്ത്യം. 1980 മുതല്‍ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നു. സിവില്‍ സര്‍വീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു.
പരേതയായ ഡോ. ബേബി സരസ്വതിയാണ് ഭാര്യ (റിട്ടയേര്‍ഡ് പ്രൊഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്). മക്കള്‍: ഡോ. സീമ തമ്പി (സിറ്റി ഡെന്റല്‍ ക്‌ളിനിക്), ഡോ. ജയ വിജയന്‍ (യുഎസ്എ), രാജീവ് വിജയന്‍ (യുഎസ്എ). മരുമക്കള്‍: ഡോ. തമ്പി പ്രഭാകരന്‍ (സിറ്റി ഡെന്റല്‍ ക്‌ളിനിക്), അജിത് കുമാര്‍ (യുഎസ്എ), അഞ്ജു ശ്രീനിവാസന്‍ (എംഡി, കേരള കൗമുദി). സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുട്ടത്തറ മോക്ഷകവാടത്തില്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
