/kalakaumudi/media/media_files/fnaDC2OwEe2BCgTdqwXn.jpeg)
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണു കണ്ടെത്തിയത്. വടകര ബാങ്കിൽനിന്നെടുത്ത സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഇനി 21.5 കിലോ സ്വർണ്ണം കൂടി കണ്ടെത്താനുണ്ട്. പ്രതിയെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഓൺലൈൻ ട്രേഡിങ്ങിനാണ് മധ ജയകുമാർ പണം ഉപയോഗിച്ചത് എന്ന് പൊലീസ് കരുതുന്നു. 17.20 കോടി രൂപയോളം വരുന്ന 26.24 കിലോഗ്രാം സ്വര്‍ണമാണ് വിവിധ ഘട്ടങ്ങളിലായി മോഷ്ടിച്ചത്. ഒളിവിലായിരുന്ന കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മധ ജയകുമാറിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതി മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് തുടരുകയാണ്. ബാങ്കിൽ വച്ച വ്യാജ സ്വർണം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.