ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  വടകരയിൽ അധിക സേനയെ വിന്യസിക്കുമെന്ന് കളക്ടർ

author-image
Anagha Rajeev
New Update
g
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടകരയിൽ അധിക സേനയെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഏത് സാഹചര്യം നേരിടാനും ക്യൂആർടി സംഘം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. വിജയാഹ്ലാദം ഏഴുമണിക്ക് അവസാനിപ്പിയ്ക്കാനാണ്  തീരുമാനം. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. സ്ഥാനാർഥിക്ക് ഒഴികെ വാഹന ജാഥയ്ക്ക് അനുമതിയില്ല.

നേരത്തെ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്ക് കണ്ണൂർ ജില്ലയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ജൂൺ നാലിന് രാത്രി ഒമ്പതിനു മുൻപായി രാഷ്ടീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. 

election result