പെരുമ്പാവൂര്‍: വായ്ക്കരക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീന ഭരണി മഹോത്സവത്തിനു ഇന്നു തുടക്കമാകും. ഏപ്രില്‍ 1 വരെ വിവിധ ക്ഷേത്രകലകളോടെ മീനഭരണി മഹോത്സവം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കേടത്ത് മരത്തോമ്പിള്ളി കാരണവര്‍ ശങ്കരന്‍ നമ്പൂതിരിയുടെയും, ബ്രഹ്‌മശ്രീ ശങ്കരന്‍ നമ്പൂതിരിയുടെയും, മകന്‍ ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ആത്രശ്ശേരി കൃഷ്ണന്‍ നമ്പൂതിരിയുടെയും പ്രധാന കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുന്നത്.
ഒന്നാം ദിവസം ഞായര്‍ രാവിലെ 4.30 നു പള്ളിയുണര്‍ത്തല്‍ , 5 നു അഭിഷേകം, ഉഷ:പൂജ. 5.30 നു നവകം, പഞ്ച ഗവ്യം. 10 ന് ഉച്ചപൂജ. വൈകിട്ട് 6.30 നു ദീപാരാര രണ്ടാം ദിവസം തിങ്കള്‍ 4.30 നു പള്ളിയുണര്‍ത്തല്‍ 5 ന് അഭിഷേകം, ഉഷ:പൂജ. 5.30 നു അഷ്ട ദ്രവ്യ ഗണപതി ഹോമം, ഇരുപ ത്തി അഞ്ച് കലശം, ഉച്ചപൂജ, തുടര്‍ന്ന് അശ്വതി ഊട്ട് ( അശ്വതി പുഴുക്കോടു കൂടി ). വൈകിട്ട് 6.30 നു ദീപാരാധന നിറ മാല, ചുറ്റുവിളക്ക്. തുടര്‍ന്ന് തിരുവാതിര കളി,അവതരണം എന്‍.എസ്.എസ്. വനിതാ സമാജം രായമംഗലം, ശിവകാമി ചെറുകുന്നം) തുടര്‍ന്ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം അ ഞ്ചു സന്തോഷ്, നീതു ഷാനിഷ് , സിജി, അജിത കെ എ , ലി നു , അശ്വതി ഗിരീഷ്, അജ്ജു പി. മൃദംഗം സുമേഷ് മേനോ ന്‍, നെടുവന്നൂര്‍ , വയലില്‍ ബിവിന്‍ ഭാസി, പാറക്കടവ്. അശ്വതിപ്പാട്ട് , താഴത്തെ കോവാട്ട് കൃഷ്ണകുമാര്‍ ( അപ്പുമാരാര്‍ ) തുടര്‍ന്ന് വലിയ ഗുരുതി ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കേടത്ത് മരത്തോമ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍.
മൂന്നാം ദിവസം ചൊവ്വ, രാവിലെ 5.30 ന് അഷ്ടദ്രവ്യഗണപതി ഹോമം, കളഭ പൂജ, വേദജപം, കളഭാഭിഷേകം. മേളം ചേരാനല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരും സംഘവും. നാദസ്വരം കാവാലം ഷാജിയും സംഘവും. ഉച്ചപൂജ, ചുറ്റുവിളക്ക്, സോപാന സംഗീതം, അവതരണം അമ്പലപ്പുഴ വിജയകുമാര്‍. തുടര്‍ന്ന് പ്രസാദ ഊട്ട്. വൈകിട്ട് 4 ന് വി ത്തിടീല്‍ ( കുടതുള്ളല്‍ ) 5 നു പഞ്ചവാദ്യം മറ്റൂര്‍ വേണുമാരാരും സംഘവും. വൈകിട്ട് 6.30 ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്. വായ്ക്കര രാമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തില്‍ താലപ്പൊലി. കുമാരപുരം ഭാവന ദേവനൃത്ത കലാസമിതിയുടെ 'ദേവനൃത്തം ' ചെര്‍
പ്പുളശ്ശേരി അമ്മ കലാസമിതിയുടെ' തിറ പൂതന്‍ കളിയാട്ടം ' എന്നിവയുടെ അകമ്പടിയോടെ. തുടര്‍ന്ന് തിരുവാതിര കളി ( ശ്രീ ദുര്‍ഗ്ഗാ തിരുവാതിര സംഘം, പുല്ലുവഴി ).രാത്രി 8 ന് കഥകളി . കഥ: 'കുചേലവൃത്തം ' കലാമണ്ഡലം ആഷിക് (കുചേലന്‍) കലാമണ്ഡലം അജീഷ് (ശ്രീകൃഷ്ണന്‍ ) ക്ഷമാ രാജ ( രുഗ്മിണി ) സംഗീതം: ആദിത്യന്‍ പിഷാരടി, ജിഷ്ണു
അത്തി പറ്റ. ചെണ്ട: കലാമണ്ഡലം ശ്രീരാഗ്. മദ്ദളം: ആര്‍എ ല്‍വി നീലകണ്ഠന്‍, ചുട്ടി.എരൂര്‍ മനോജ്. അണിയറ സുധന്‍ മനോജ്, ചമയം: ഏരൂര്‍ ഭവാനീശ്വരി കളിയോഗം. തൃപ്പൂണിത്തുറ. തുടര്‍ന്ന് കൈകൊട്ടിക്കളി( ലാസ്യ നെല്ലി മോളം) രാത്രി 12 ന് തൂക്കം സ്വീകരണം.പുലര്‍ച്ചെ 3ന് ഗരുഡന്‍ തൂ ക്കം. മീന ഭരണിക്കുശേഷം ഏപ്രില്‍ 8 നു പുനരാരംഭിക്കു ന്ന കലം കരിയ്ക്കല്‍ വഴിപാട്
ഏപ്രില്‍ 23 ന് (മേടപ്പത്ത്) സമാപിക്കും.ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രനടയില്‍ പറ നിറക്കുന്നതിനുള്ള സൗകര്യമുണ്ട്. നെല്‍പ്പറ 50, മലര്‍പ്പറ 25, മഞ്ഞള്‍പ്പറ 60 എന്നിങ്ങനെയാണ് നിരക്കുകള്‍. കാരിമറ്റത്ത് ശ്രീഭഗവതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് വായ്ക്ക ര ഭഗവതി ക്ഷേത്രം. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിന് മൊബൈല്‍: 9072858718 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ട താണ്.