/kalakaumudi/media/media_files/9lneJQaNPt14xvT2TqKn.jpg)
വൈക്കം സത്യാഗ്രഹ ചരിത്ര രേഖകളുടെ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പ് ആസ്ഥാനത്ത് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹ ചരിത്ര രേഖകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനം സംഘടിപ്പിച്ചു . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രദർശനം ഉദ്ഘാടനം ചെയ്തു. അതിനു മുന്നോടിയായി മെയ് 18 ന് ലോക മ്യൂസിയം ഡേ യുടെ ഭാഗമായി മ്യൂസിയങ്ങളിൽ ആഘോഷങ്ങൾ നടത്തുകയുണ്ടായി. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് പരിപാടിയുടെ അധ്യക്ഷത വഹിച്ചു .
പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ എഴുമറ്റൂർ രാജരാജ വർമയുടെ ഭരണഭാഷ അടിസ്ഥാന രേഖകൾ , ഉമാ മഹേശ്വരിയുടെ മതിലകം രേഖകളുടെ ശബ്ദ കോശം എന്നീ പുഇസ്തകങ്ങളും നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്ത ചരിത്രാന്വേഷണത്തിൻറെ നേർക്കാഴ്ച എന്ന ഡോക്യൂമെന്ററിയും മന്ത്രി പ്രകാശിപ്പിച്ചു. മെയ് 22 മുതൽ 24 വരെയാണ് പ്രദർശനം നടന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ പരിപാടികളോടനുബന്ധിച്ച് വൈക്കം രേഖകളുടെ യഥാർത്ഥ പകർപ്പുകളുടെ പ്രദർശനമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വ്യക്തിപരമായ പാർലമെൻറ് സവാദങ്ങളുടെ രേഖകളും 111 പതിപ്പുകളുള്ള പുസ്തകങ്ങളും പരിപാടിയിൽ പ്രദശിപ്പിച്ചു. കൂടാതെ തനതായ രേഖകളുടെ പകർപ്പുകളും പ്രദർശിച്ചിരുന്നു.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ജയിൽ മോചിതരായവർക്ക് നൽകിയ മംഗളപത്രം , തയ്യിൽ കൃഷ്ണപിള്ള നടത്തിയ പ്രസംഗം , ആയത്തോടച്ഛടന സംഘം ഖജാൻജിയുടെ പ്രത്യേക അറിയിപ്പ് , സമരവുമായി ബന്ധപ്പെട്ട് ഒരു അഭ്യർത്ഥന, ഹിന്ദു പത്രത്തിൽ വന്ന വാർത്ത, ശ്രീ കെ . അയ്യപ്പൻ ബി എ യുടെ ലഘുലേഖ, മഹാത്മാ ഗാന്ധിയുടെ പ്രസംഗം , മഹാത്മാ ഗാന്ധിക്ക് അമ്പലപ്പുഴ നിവാസികൾ സമർപ്പിച്ച മംഗള പത്രം, ശ്രീ അച്യുതമേനോൻ നടത്തിയ പ്രസംഗം, വൈക്കം സത്യാഗ്രഹം സമാപിച്ചത് സംബന്ധിച്ച പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് എന്നിവ ഉൾക്കൊള്ളിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒട്ടേറെ ചരിത്രകാരന്മാരും റിസർച്ച് സ്കോളേഴ്‌സും വിദ്യാർത്ഥികളും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു.