നന്മയുടെ അപാരതീരം

ജീവിതത്തിന്റെ നേരനുഭവങ്ങളിൽ നിന്നും തലമുറകളിലേയ്ക്ക് വെളിച്ചം പരത്തുന്ന പ്രകാശഗോപുരമായി, ബഷീറിയൻ അക്ഷര വസന്തം നമ്മളിപ്പോഴും അനുഭവിച്ചറിയുന്നു.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡോ. പ്രമോദ് പയ്യന്നൂർ

തലയോലപ്പറമ്പിൻ്റെ മണ്ണിൽ നിന്നും സർഗ്ഗാത്മകതയുടെ അപാരതകളിലേയ്ക്ക് ചിറകടിച്ചുയർന്ന അക്ഷരനക്ഷത്രങ്ങളുടെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരസ്‌മരണകൾക്ക് മുപ്പത് വർഷം. ആഖ്യയും ആഖ്യയികയുമില്ലാതെ, വാക്കുകളിൽ ഋതുഭേദങ്ങൾ തീർത്ത്, കഥ യുടെ നിത്യയൗവ്വനമായി തുടരുന്ന ബഷി റിന്റെ സാഹിത്യം വൻകടലായിത്തീർന്ന കണ്ണുനീർ തുള്ളിപോലെ മലയാളത്തിൻ്റെ ഉള്ളറകളിലേയ്ക്ക് ഇന്നും ഒഴുകിപ്പടരുന്നു. ജീവിതത്തിന്റെ നേരനുഭവങ്ങളിൽ നിന്നും തലമുറകളിലേയ്ക്ക് വെളിച്ചം പരത്തുന്ന പ്രകാശഗോപുരമായി, ബഷീറിയൻ അക്ഷര വസന്തം നമ്മളിപ്പോഴും അനുഭവിച്ചറിയുന്നു. അങ്ങിനെ വർഷാന്തരങ്ങൾക്കിപ്പുറവും അക ലങ്ങളില്ലാത്ത അനർഘനിമിഷങ്ങൾ പകർന്ന് ഈ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് ബഷീറിയൻ സാഹിത്യ പ്രപഞ്ചം നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഉമ്മിണി വല്ല്യ ഒന്നുകളെ കനവുകാണുന്ന തിനാലാവാം, ബഷീറിയൻ കഥാപ്രപഞ്ചം എന്നിലെ ദൃശ്യാന്വേഷണ വിദ്യാർത്ഥിയിൽ സർഗ്ഗപ്രണയം നിറച്ചത്. ബഷീറിയൻ കഥക ളിലെ അകംപൊരുളിലൂടെ, ഏതു കണ്ണീരിലും ചിരിയുടെ മഴവില്ലു തീർക്കുന്ന സർഗ്ഗപ്ര പഞ്ചം ഈയുള്ളവൻ ദർശിച്ചു. ചുട്ടുപഴുത്ത മണലാരണ്യത്തിലെ യാത്രികൻ്റെ കാലിൽ തുരുമ്പാണി തറച്ച് ചോരപൊടിയുന്നതും ബഷീറിയൻ ദർശനത്തിൽ ആ തുരുമ്പാണി പാറക്കല്ലിൽ തട്ടി തങ്കത്തിളക്കമുള്ള പൊന്നാ ണിയായി. നിസ്വരുടെ വിശപ്പകറ്റുന്ന കലയുടെ രസതന്ത്രമായി മാറുന്നതും അകക്കണ്ണാൽ അറിഞ്ഞു. ഓരോ സൃഷ്ട‌ികൾ തീരുമ്പോഴും ഇതിനുമപ്പുറമെന്തോ ചെയ്യുവാനുണ്ടെന്ന അസ്വസ്ഥതയുമായി ചുവടുവെയ്ക്കുന്ന ഒരു നാടകസംവിധായകൻ. ദൃശ്യമാധ്യമ പ്രവർത്തകൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ ബഷീർ എന്ന സർഗ്ഗാ കാശം എന്നിലെ ദൃശ്യബോധങ്ങളിൽ വഴി വെളിച്ചമായി എന്നും പ്രകാശിക്കുന്നു ആകാശമിഠായി പോലെ വിരുന്നെത്തുന്ന, വമ്പനായ അമ്പിളിമാമൻ പോലും അമ്പരുന്നു നിൽക്കുന്ന, ബാല്യത്തിന്റെ ഗൃഹാതുരത കിനിയുന്ന മധുരമായും, ജീവിത നിറകല്പ‌ നകൾ മുറുകെ പിടിക്കുന്ന യൗവനത്തിൻ്റെ കരുത്തായും, ബഡാബഡിയൻ ജീവിതത്തിൻ്റെ അകക്കാഴ്‌ചകളായും ബഷീറിയൻ അക്ഷ രബിംബങ്ങൾ ഏതു ദൃശ്യാന്വേഷകനിലും സർഗ്ഗപരതയുടെ ആഴമുള്ള ദൃശ്യബിംബ ങ്ങളാണ് പകർന്നേ കുന്നത്.സ്നേഹത്തിന്റെ ഉർവ്വരതയുമായി ബാല്യത്തിൻ്റെ ഒരു മാമ്പഴക്കാലം, അനശ്വര പ്രണയത്തിൻ്റെ സഹനകാലം, ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ ചെമ്പരത്തി ക്കാടിനരികിൽ നിന്നും സുഹറ പറഞ്ഞതെ ന്താണെന്ന മജീദിൻ്റെയും മലയാളിയുടേയും വിങ്ങലിനിന്നും ശമനമില്ല. കഥാകാരൻ്റെ ആത്മാംശമുള്ള കഥയാണ് ബാല്യകാല സ് ഖി. അതിനാൽ തന്നെ സ്ഥലകാലങ്ങളിലും സ്ഥലത്തെ പ്രധാനികളുടെ സാന്നിദ്ധ്യത്തിലും ബഷീറിയൻ ലോകം അർത്ഥയുക്തമായി ചലച്ചിത്ര ഭാഷയിലേയ്ക്ക് സന്നിവേശിപ്പി ക്കുവാനുള്ള ആത്മാർപ്പണത്തോടെയുള്ള അന്വേഷണവും അദ്ധ്വാനവും ബാല്യകാല സഖിയ്ക്കൊപ്പമുണ്ടായിരുന്നു. ബഷീറിയൻ ചിന്തകൾക്കപ്പുറത്തൊന്നും ബാല്യകാലസ ഖിയിലില്ല ചലച്ചിത്രനിർമ്മിതിക്കു മുന്നെ

ബഷീർ എന്ന സർഗ്ഗധനനെ ജീവിതവുമായി അടുത്തിടപഴകിയ സാഹിത്യ പ്രതിഭക ളേയും സാധാരണക്കാരേയും ഞങ്ങൾ ചെന്നു കണ്ടു. 

സർഗ്ഗാത്മക നിർദ്ദേശങ്ങൽ സ്വീകരിച്ചു കൽക്കത്തയിലെ ലോവർ ചിറ്റ്‌പൂരിലെ ഇടുങ്ങിയ വാടകമുറിയിൽ നിന്നും ഇംഗ്ലീഷിൽ രചനയിൽ തുടങ്ങിയ ബാല്യകാലസഖി ബഷീർ പല തവണ മാ റ്റി എഴുതി വർഷങ്ങൾക്കുശേഷം എം.പി. പോളിൻ്റെ മുഖവുരയോടൊയാണ് 80 വർഷം മുമ്പ് മലയാളത്തിൻ്റെ മനസ്സിലേയ്ക്ക് വി രുന്നെത്തി, ചേക്കേറിയത്. 18-ഓളം ലോക ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട ബാല്യകാലസഖി ചലച്ചിത്രമാക്കുമ്പോൾ അതിൻ്റെ വാണിജ്യപരതയേയോ, അംഗി കാരങ്ങളെയോ കുറിച്ച് നിർമ്മാതാക്കളായ എം.ബി. മൊഹ്‌സിനും, സജീബ്ഹാഷിമും ഞങ്ങളും ചിന്തിച്ചില്ല, പകരം തികഞ്ഞ സമർപ്പണ മനോഭാവത്തോടെ ബഷീറിയൻ വായനാ നുഭവത്തെ ദൃശ്യാനുഭവമാക്കി തീർക്കുവാനുള്ള ദൗത്യമായിരുന്നു ആ സർഗ്ഗപ്രക്രിയ.

ചലച്ചിത്ര നിർമ്മിതിയുടെ ഉത്തരാധുനിക പരിതസ്ഥിതിയിൽ ബഹുസ്വ രമായ ജൈവചിഹ്നങ്ങളെ നീതിയുക്തമായി അടയാളപ്പെടുത്തുവാനുള്ള അക്ഷിണ ശ്രമ കൃതി ഭാഷ ലഞ്ഞ എന്നമായിരുന്നു ഞങ്ങളുടെ ബാല്യകാലസഖി ബഷീർ എന്ന പ്രതിഭയ്ക്കൊപ്പം സർഗ്ഗ സംഗീതത്തിന്റെ സാന്നിദ്ധ്യമായി അനശ്വര നായ കെ.രാഘവൻ മാസ്റ്ററുടെ ഈണങ്ങളും പി. ഭാസ്ക്‌കരൻ മാസ്റ്ററുടെയും ഒ.എൻ.വി. സാറിൻ്റേയും കവിതകളും കൊടി മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, ശ്രീകുമാരൻ തമ്പി എന്നീ സർഗ്ഗധനരുടെ സാന്നിദ്ധ്യവും ബാല്യകാലസഖിക്ക് മൊഞ്ചേറ്റാൻ വക്കിൽ ചോരപൊടിയുന്ന ബഷീർ കഥകൾക്കൊപ്പം ചേർത്തുവച്ചു. 

മലയാളത്തിന്റെ ക്ലാസ്സിക്ക് ചലച്ചിത്രമാക്കുവാനുള്ള സർഗ്ഗാത്മ കദൗത്യത്തിൽ കേരളത്തിലും കൽക്കത്ത യിലുമായി പല സഹൃദയ മാനസങ്ങളും സഹകരിച്ചു. തലയോലപ്പറമ്പിൻ്റെ വാമൊഴി തേടി പഴയ തലമുറയ്ക്കിടയിൽ അലഞ്ഞപ്പോൾ ശ്വാസതടസ്സം മറന്ന് ഓർ മ്മകളിൽ നിന്നും കഴിഞ്ഞ കാലത്തെ അടർ ത്തിത്തന്ന അബുബക്കർ എന്ന ബഷീർ സഹോദരൻ, അർബുദരോഗത്തിൻ്റെ വേദന ഉള്ളിലൊതുക്കി, ബഷീറിയൻ വെളിച്ചപ്പാ ടുപോലെ ലക്ഷ്യബോധത്തിൻ്റെ കുതിപ്പും കിതപ്പുമായി സഹകരിച്ച ഷാജി മോൻ. കൽക്കത്തയിലെ നാടക സൗഹൃദങ്ങൾ ഉറക്കമില്ലാത്ത പകലിരവുകളിൽ കൂടെ അ ഒരുപാടു പേരുടെ സ്നേഹവും വിയർപ്പും ബാല്യകാലസഖി എന്ന ചലച്ചിത്ര നിർമ്മിതിക്കു പിന്നിലുണ്ട്. അത് ബഷീർ മലയാളത്തിൻ്റെ എക്കാലത്തേയും സാഹിത്യ സുൽത്താനോടുള്ള ആദരവായി രുന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

അനൽഹക്കും അഹം ബ്രഹ്മാസ്‌മിയും ഒന്നാണെന്നും മണ്ണിലെ സകലചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്നും നമ്മളാരും ആ ചന്ദ്രതാരജീവികളല്ലെന്നും സ്നേഹം, ദയ, കാരുണ്യം ഇവ വറ്റി പോകാത്ത മനസ്സ് സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയേക്കു റിച്ചും ബഷീറിയൻ അക്ഷര വെളിച്ചങ്ങൾ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നു. സൂഫി. ഖലാസി, സ്വാതന്ത്രസമര സേനാനി, പ്രത വില്പനക്കാരൻ, ഹോട്ടൽ തൊഴിലാളി അങ്ങിനെ അങ്ങിനെ അലഞ്ഞ്, അന്വേഷിച്ച് കണ്ടെത്തിയ ജീവിതത്തിൻ്റെ അരണിയിൽ കടഞ്ഞെടുത്ത ആഗ്നേയങ്ങളായിരുന്നു

ബഷീറിയൻ സർഗ്ഗാക്ഷരങ്ങൾ.

vaikom muhammed basheer