/kalakaumudi/media/media_files/2025/04/13/1ALdeNEX1zDpBDC10wyt.jpg)
വൈക്കം:12 വര്‍ഷത്തിലൊരിക്കല്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന കോടിയര്‍ച്ചന വടക്കുപുറത്തു പാട്ട് ചടങ്ങുകള്‍ ഏപ്രില്‍ 13, ഞായറാഴ്ച്ച സമാപിക്കും. അവസാന ദിവസമായ ഞായറാഴ്ച്ച ആലേഖനം ചെയ്യുന്ന ഭഗവതി രൂപത്തില്‍ 64 കൈകളോടു കൂടി സര്‍വ്വായുധങ്ങളുമേന്തി, വേതാളത്തിനു മുകളില്‍ ഇരിക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ രൂപമാണ് അവകാശികളായ കല്ലാറ്റ്
കുറുപ്പന്മാര്‍ പ്രകൃതിയില്‍ നിന്നെടുത്ത പഞ്ചവര്‍ണ്ണ പൊടികളാല്‍ ആലേഖനം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ വടക്കുവശത്ത് നെടുംപുരയിലാണ് കളമെഴുത്തും പാട്ടും നടന്നുവന്നത്.
കഴിഞ്ഞ പതിനൊന്നു ദിവസത്തെ പോലെത്തന്നെ രാത്രിയില്‍ കളം പൂജയും, കളം പാട്ടും, കളം മായ്ക്കലും ചടങ്ങുകളായി നടത്തും. തുടര്‍ന്ന് 12-ാം ദിവസം വലിയ ഗുരുതിയോടെ ഈ വര്‍ഷത്തെ വടക്കുപുറത്തു പാട്ട് സമാപിക്കും. അടുത്ത കോടിയര്‍ച്ചന വടക്കുപുറത്ത് പാട്ട് ഇനി 2037ല്‍ നടക്കും.