വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രഉത്സവം ഇന്ന് കൊടിയേറും ;27 ന് സമാപനം

വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 27 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാത്രി 7 ന് തൃക്കൊടിയേറ്റ്, രാത്രി 8 ന് കലാപരിപാടികൾ ചലച്ചിത്രതാരം നന്ദു ഉദ്ഘാടനം ചെയ്യും.

author-image
Devina
New Update
shivaa

തിരുവനന്തപുരം: വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 27 ന് ആറാട്ടോടെ സമാപിക്കും.

ഇന്ന് രാത്രി 7 ന് തൃക്കൊടിയേറ്റ്, രാത്രി 8 ന് കലാപരിപാടികൾ ചലച്ചിത്രതാരം നന്ദു ഉദ്ഘാടനം ചെയ്യും.

 20 ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ പ്രഥമ കാന്തള്ളൂരപ്പൻ പുരസ്‌കാരം സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി വി.ശിവൻകുട്ടി നൽകും.

 26 ന് വൈകിട്ട് 6 ന് ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ നൂറോളം പേർ പങ്കെടുക്കുന്ന മെഗാതിരുവാതിര പൂയം തിരുനാൾ പാർവതിബായി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കും.

രാത്രി 8.30 ന് സേവാ വഴിപാട്, 10 ന് പള്ളിവേട്ട, 27 ന് രാവിലെ 6 ന് ആർദ്രാദർശനം, 11.30 ന് ആറാട്ട് സദ്യ, വി.കെ.പ്രശാന്ത് എം.എൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് 9 ന് ആറാട്ട്.