മൂന്നാം വന്ദേഭാരതില്‍ കയറാന്‍ ഒരുങ്ങിക്കോ

നിലവില്‍ രണ്ട് വന്ദേഭാരതുകളാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കും തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് വലിയ ലാഭത്തിലാണ്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്.

author-image
Rajesh T L
New Update
വന്ദേഭാരത്

Vande Bharat Express is a medium-distance superfast express service operated by Indian Railways.

Listen to this article
0.75x 1x 1.5x
00:00 / 00:00

കാത്തിരിപ്പിനൊടുവില്‍ കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് ട്രെയിനിന്റെ റേക്കുകള്‍ എത്തി. നിലവില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് മൂന്നാം വന്ദേഭാരതുള്ളത്. എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡ് മൂന്നാം വന്ദേഭാരതിനെ വരവേല്‍ക്കാനായി സജ്ജമാക്കിയിട്ടുണ്ട്. നേരത്തേ പ്രതീക്ഷിച്ചതുപോലെ എറണാകുളം-ബംഗളൂരു പാതയില്‍ മൂന്നാം വന്ദേഭാരത് സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷകള്‍. എട്ടര മണിക്കൂറായിരിക്കും സര്‍വീസ് ദൈര്‍ഘ്യം.

നിലവില്‍ തിരുവനന്തപുരം-കാസര്‍ഗോഡ്/മംഗലാപുരം പാതയില്‍ രണ്ട് വന്ദേഭാരത് കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒന്ന് ആലപ്പുഴ വഴിയും ഒന്ന് കോട്ടയം വഴിയും. ഇരു ട്രെയിനുകളുടെയും സീറ്റിംഗ് ശരാശരി 150 ശതമാനത്തിലധികമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ശരാശരിയുമാണിത്. നേരത്തേ, കേരളത്തിനൊരു മൂന്നാം വന്ദേഭാരത് ലഭ്യമാക്കിയിരുന്നെങ്കിലും ഇത് പിന്നീട് തമിഴ്നാടിന് നല്‍കിയിരുന്നു. ഈ ട്രെയിന്‍ ഇപ്പോള്‍ ചെന്നൈ-മൈസൂരു റൂട്ടില്‍ ഓടുന്നുണ്ട്. മൂന്നാം വന്ദേഭാരത് തമിഴ്നാടിന് നല്‍കിയതിനെതിരെ ഹൈബി ഈഡന്‍ എം.പിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ മൂന്നാം വന്ദേഭാരതിന് ഔദ്യോഗിക ഉദ്ഘാടനമൊന്നും ഉണ്ടാവില്ല. എറണാകുളം-ബംഗളൂരു പാതയിലായിരിക്കും സ്പെഷ്യല്‍ എന്നോണം സര്‍വീസ് എന്ന് കരുതുന്നുണ്ടെങ്കിലും റെയില്‍വേ ഇത് സ്ഥിരീകരിച്ചിട്ടില്ല; സമയക്രമമോ സ്റ്റോപ്പുകളോ തീരുമാനിച്ചിട്ടുമില്ല.

എന്നാല്‍, നേരത്തേ ഒരു സമയക്രമം പരിഗണിക്കപ്പെട്ടിരുന്നു. രാവിലെ 5ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ ബംഗളൂരുവിലെത്തുകയും തിരികെ 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്തെത്തുകയും വിധമായിരുന്നു ആലോചനകള്‍. തൃശൂര്‍, പാലക്കാട്, ഈറോഡ്, സേലം എന്നിവയാകും സ്റ്റോപ്പുകള്‍.

നിലവില്‍ രണ്ട് വന്ദേഭാരതുകളാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കും തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് വലിയ ലാഭത്തിലാണ്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്.

നേരത്തെ കേരളത്തിന് മുന്നാമതൊരു വന്ദേഭാരത് അനുവദിച്ചിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് മാറ്റി. ചെന്നൈ മൈസൂരു റൂട്ടിലാണ് ഈ വന്ദേഭാരത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സമാനമായ അവസ്ഥ വരാനിരിക്കുന്ന വന്ദേഭാരതിനും ഉണ്ടാകുമോ എന്ന് പറയാനാകില്ല. കേരളത്തിന് ആദ്യമായി വന്ദേഭാരത് അനുവദിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനെത്തിയിരുന്നു. പുതിയ വന്ദേഭാരതിനുള്ള സൗകര്യം ഉറപ്പാക്കാന്‍ എറണാകുളത്തെ യാര്‍ഡില്‍ അറ്റക്കുറ്റപണികള്‍ നടത്തിയിട്ടുണ്ട്.

 

kerala Bengaluru News vandebharat vandebharatexpress vandebharatservice