ഈ വർഷം പുറത്തിങ്ങുന്ന പത്ത് വന്ദേ സ്ലീപ്പറുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന് സൂചന. രാജ്യത്തെ ആദ്യ വന്ദേ സ്ലീപ്പർ തീവണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഒമ്പത് എണ്ണം കൂടി നിര്‍മ്മിക്കാന്‍ ധാരണയായത്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.സുഖകരമായ ബെർത്തുകൾ,പ്രത്യേക പരിഗണനയുള്ളവർക്കുള്ള ബെർത്തുകളും ശൗചാലയങ്ങളും, ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്‌പ്ലേ, വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം,കവച് ഉൾപ്പെടെ സുരക്ഷാസംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ രൂപകല്പന.
കേരളത്തില്‍ വന്ദേ സ്ലീപ്പര്‍ ലഭിക്കുകയാണെങ്കില്‍ തിരുവനന്തപുരം-മംഗളൂരു ആയിരിക്കും യാത്രാമാര്‍ഗ്ഗം. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ തിരുവനന്തപുരം-ബെംഗളൂരു,കൊങ്കൺവഴി കന്യാകുമാരി-ശ്രീനഗർ റൂട്ടിന്റെ സാധ്യതകളുമുണ്ട്.
2025-ന്റെ അവസാനമോ, 2026 പകുതിയോടെയോ ഇവ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.