/kalakaumudi/media/media_files/2024/10/26/6P3J9Sy9Qa0tcQBtXP1x.jpeg)
കാസർഗോഡ്: തലനാരിക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെയാണ് സംഭവം. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
