ബുക്കിംഗ് ആരംഭിച്ച് കൊച്ചി-ബെംഗളൂരു വന്ദേ ഭാരത്; ബുധനാഴ്‌ച്ച മുതൽ സർവ്വീസ് തുടങ്ങും

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ താത്കാലികമായി ട്രെയിൻ സർവ്വീസ് നടത്തുക. 

author-image
Greeshma Rakesh
New Update
vandhe bharat train

vandhe bharat kochi to benguluru service

Listen to this article
0.75x1x1.5x
00:00/ 00:00

എറണാകുളം: ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ബുധനാഴ്‌ച്ച മുതൽ  ആരംഭിക്കും.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ താത്കാലികമായി ട്രെയിൻ സർവ്വീസ് നടത്തുക. 

‌ഇതിനായുള്ള ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവ്വീസിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല.ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്‌പെഷ്യൽ സർവ്വീസിനുള്ള റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിലെത്തിച്ചു. ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റേക്കാണ് സർവ്വീസിനായി എത്തിച്ചിരിക്കുന്നത്.

vandhe bharat train Kochi- Benguluru vandhe bharat