വര്‍ക്കലയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍; 7 പേര്‍ക്ക് പരിക്ക്

ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

author-image
Web Desk
New Update
bus

varkkala accident

Listen to this article
0.75x 1x 1.5x
00:00 / 00:00

വര്‍ക്കലയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളല്ലൂര്‍ കേശവപുരം എല്‍ പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. വര്‍ക്കല- കല്ലറ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

varkkala accident