/kalakaumudi/media/media_files/2026/02/09/varkkala-2026-02-09-09-35-14.jpg)
തിരുവനന്തപുരം: വര്‍ക്കല പാലച്ചിറയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ഷെവര്‍ലെ ബീറ്റ് കാര്‍ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു തകരുകയായിരുന്നു.
വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലൈലയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ഭര്‍ത്താവും കുട്ടിയും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
