വര്‍ക്കല ക്ലിഫില്‍ വര്‍ക്കല ആര്‍ട്ട് ഫെസ്റ്റിവല്‍

ദിവസേന രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശന സമയം. ഏകദേശം 30 ഓളം ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തോടൊപ്പം ചിത്രങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും

author-image
Biju
New Update
varkala

വര്‍ക്കല: ക്ലിഫില്‍ വര്‍ക്കല ആര്‍ട്ട് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും. വര്‍ക്കല ക്ലിഫിലെ സണ്‍വ്യൂ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന 'വര്‍ക്കല ആര്‍ട്ട് ഫെസ്റ്റിവല്‍' 15ന് അവസാനിക്കും. തൃശൂര്‍ ജില്ലയിലെ രഹന ക്യൂറേറ്ററായ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കലാപ്രദര്‍ശനം നടക്കുന്നത്.

ദിവസേന രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശന സമയം. ഏകദേശം 30 ഓളം ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തോടൊപ്പം ചിത്രങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. വിവിധതരം ചിത്രകലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയിലൂടെ കലാപ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ആകര്‍ഷണമാകുന്ന ഫെസ്റ്റിവലില്‍ സിനിമാ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.