/kalakaumudi/media/media_files/2025/12/10/varkkala-cli-2025-12-10-21-51-52.jpg)
വര്‍ക്കല: വര്‍ക്കല ക്ലിഫില്‍ വന്‍തീപിടിത്തം. നോര്‍ത്ത് ക്ലിഫില്‍ സ്ഥിതിചെയ്യുന്ന കലയില റിസോര്‍ട്ട് പൂര്‍ണമായും കത്തിനശിച്ചു. ജീവനക്കാര്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയാണ് തീപടര്‍ന്നത്. റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ഓടിരക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല.
ബുധന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് മുറികളാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. ചവറുകള്‍ കത്തിച്ചതിന് ശേഷം കാറ്റില്‍ തീപ്പൊരി റിസോര്‍ട്ടിലേക്ക് പടരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. ഉടന്‍തന്നെ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
