ആലങ്ങാട് : ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ആലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും ആലങ്ങാട് ഫെസ്റ്റും വിവിധ രംഗങ്ങളിലെ പ്രതിഭകൾക്കുള്ള പുരസ്‌കാര വിതരണവും നടത്തി പഴംചിറതോട് ഓപ്പൺ സ്റ്റേജിൽ നടന്ന ഫെസ്റ്റ് ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് ഉദ്‌ഘാടനം ചെയ്തു. ആധുനിക കേരളത്തിന്റെ പിറവിക്ക് ജനകീയ കലാപ്രസ്ഥാനങ്ങളും കലാകാരന്മാരും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ കഴിയുന്ന മികച്ച മാധ്യമം കലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്റ്റ യുണിറ്റ് പ്രസിഡന്റ് പുരുഷൻ എം എ അധ്യക്ഷത വഹിച്ചു .
പ്ലേ ബാക് സിംഗർ സിജു സിയാൻ മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, മെമ്പർ, മോഹനൻ പി വി , ഇപ്റ്റ ദേശീയ കൗൺസിൽ അംഗം നിമിഷ രാജു, ജില്ലാ സെക്രട്ടറി അൻഷുൽ പാനായിക്കുളം , സാഹിത്യകാരൻ കൊടുവഴങ്ങ ബാലകൃഷ്ണൻ യുണിറ്റ് സെക്രട്ടറി ,രതീഷ് കിരൺ ,സി പി ഐ ലോക്കൽ സെക്രട്ടറി കെ കെ ജോജോ എന്നിവർ പ്രസംഗിച്ചു ,
സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും കാഥികനുമായ വിനോദ് കൈതാരത്തിന് ആലങ്ങാട് തങ്കപ്പൻ സ്മരണ പുരസ്കാരവും, സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും നാടക കലാകാരനുമായ ബാബു ആലുവക്ക് ശങ്കരാടി സ്മാരക പുരസ്കാരവും അശാന്തം , മലയാള പുരസ്‌കാര ജേതാവും പത്രപ്രവർത്തകനുമായ ഷാജി ഇടപ്പള്ളിക്ക് മീതിയൻകുഞ്ഞ് സാഹിബ് സ്മാരക പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു ..തുടർന്ന് കൊടുവഴങ്ങ രഞ്ജിനി കലാസമിതി അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളിയും കോൽക്കളിയും ഇപ്റ്റയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ അണിനിരന്ന കലാസന്ധ്യയും മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറി