വയലാർ അനുസ്മരണവും ഗാനസന്ധ്യയും

ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടന്നു. കവിയും ഗാനരചയിതാവുമായ സുഗുണൻചൂർണ്ണിക്കര അനുസ്മരണ പ്രഭാഷണം നടത്തി.

author-image
Shyam Kopparambil
New Update
asdasd

 

കൊച്ചി:   ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടന്നു. കവിയും ഗാനരചയിതാവുമായ സുഗുണൻചൂർണ്ണിക്കര അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന്  നടന്ന ഗാനസന്ധ്യയിൽ  ഹരികുമാർ ബി, ഗോപകുമാർ ടി യൂ, അജിത്ത് കുമാർ  എ  എസ് ,ഷാജി വാലത്ത് , സുരേഷ് കെ.വി ' പ്രവീൺ കുമാർ ടി, മല്ലിക വി. ആർ, പ്രസാദ് കെ.കെ, സച്ചിദാനന്ദൻ ടി.എ, പുരന്ദരദാസ് എസ് ബി. അഞ്ജൂ വി ആർ. പുഷ്പം പി എൻ. മനോജ് ഭാസ്ക്കർ ' എന്നിവർ വയലാറിൻ്റെ ഗാനങ്ങൾ ആലപിച്ചു .
യോഗത്തിൽ വായനശാല പ്രസിഡൻ്റ് റാഫേൽ ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ പത്മകുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ലതിക എംബി. നന്ദിയും പറഞ്ഞു. മനോജ് ഭാസ്ക്കർ, കൃഷ്ണകുമാർ ടി യൂ എന്നിവർ ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകി.

ernakulamnews ernakulam Ernakulam News kochi