അയ്യനാട് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

സിവിൽ സർവ്വീസ് പരീക്ഷയിൽ 179-ാം റാങ്ക് നേടിയ അമൃത എസ് കുമാറിന്  ബാങ്ക് പ്രസിഡന്റ് കെ ടി എൽദോ  അവാർഡും ഉപഹാരവും  പൊന്നാടയും നൽകി ചടങ്ങിൽ ആദരിച്ചു.

author-image
Shyam Kopparambil
New Update
11

തൃക്കാക്കരയിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ 179ാം റാങ്ക് നേടി ഉന്നത വിജയം നേടിയ അമൃത എസ് കുമാറിന് വാഴക്കാല അയ്യനാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ ടി എൽദോ ഉപഹാരം നൽകി ആദരിക്കുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര:  അയ്യനാട്  സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങ്  സിവിൽ സർവ്വീസ് പരീക്ഷയിൽ 179-ാം റാങ്ക് നേടിയ അമൃത എസ് കുമാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ ടി എൽദോ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ കെ വാസുദേവൻ, ഭരണ സമിതിയംഗങ്ങളായ സി എം കരീം, ടി.എ സുഗതൻ,എൽസി ജോൺ, ഇ.എം മജീദ്, കെ എസ് ജയേഷ് ,കെ.പി നിസാർ ,സുമ നിഷാദ് ,സി.ബി ജലജകുമാരി എന്നിവർ സംസാരിച്ചു.തൃക്കാക്കരയിൽ നിന്നും എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കാണ് ക്യാഷ് അവാർഡും മെമന്റോയും നൽകിയത്.  സിവിൽ സർവ്വീസ് പരീക്ഷയിൽ 179-ാം റാങ്ക് നേടിയ അമൃത എസ് കുമാറിന്  ബാങ്ക് പ്രസിഡന്റ് കെ ടി എൽദോ  അവാർഡും ഉപഹാരവും  പൊന്നാടയും നൽകി ചടങ്ങിൽ ആദരിച്ചു.

kakkanad kakkanad news